Thursday, 19 December 2013

അക്ഷരമുറ്റത്തെ പൂവ്

                                  അക്ഷരമുറ്റത്തെ പൂവ്..              പുത്തൻ ഉടുപ്പി ന്റെ മണം എന്നെ പൊതിഞ്ഞകാറ്റിനും ഉണ്ടായിരുന്നു.....ഒരു പുലർച്ചേആ വൃദ്ധന്‌റെ കൂടെ പടിയിറങ്ങിയപ്പോൾ അറിഞ്ഞിരുന്നില്ലാ അത്‌ അക്ഷരങ്ങളുമായിചങ്ങാത്തം കൂടാനായിരുന്നുവെന്ന്....ചുക്കി ചുളിഞ്ഞീട്ടും മഷിതണ്ടു പോലെ നിർമ്മലമായ ആ വിരൽ തു൩ിൽ തുങ്ങി  മെല്ലെ കൊഞ്ചുംപോൾ മൂർധാവിൽ ഒന്നുചും൩ിച്ച് ചേർത്തു പിടിക്കും.....വാർദ്ധക്യത്തിന്റെ കരിനഴൽ ഏൽക്കാത്ത ആ മിഴികൾ എന്റെ  (പിയപ്പട്ടവയായിരുന്നു ..... അക്ഷരങ്ങളോടുളള കൗതുകം കൂടി കൂടി വന്നു....  അപോഴെല്ലാം ആ കണ്ണുകള്ളിലെ (പകാശം എന്റെ  ആകാംഷയെ (തസ്സിപ്പിച്ചിരുന്നു .വിടരുന്ന പൂവിന്റെയുള്ളിലെ തേൻ കുടിക്കാൻ വണ്ട് കാട്ടുന്നയാവേശം.....പകർന്നെടുക്കാനും പരാഗണം നടത്താന്നുള്ള തിടുക്കം.......വിടർന്നു നിൽക്കുന്ന പൂവ്പോലെ ആ മിഴികൾ എന്നോടൊപ്പം ഉണ്ടായിരുന്നു ഒാരോയിരുളിലും കരുതലായി.......പക്ഷേ ഒരു സുന്ദര പുഷ്പ്പം പോലെ  ആയുസ്സ് പരിമിതമായിരു,ന്നു.തേനിന്റെ മധുരം നുകരും മുൻപേ...,.ആ മധുരവുമായി ഞാൻ പാറിപ്പറക്കുന്നതു കാണ്ണും മുൻപേ ആ പൂവ് കൊഴിഞ്ഞുപോയി.....എങ്കിലും എന്റെ  തൊടിയിൽ വിരിയുന്ന ഓരോ പുവിനും ആ മുഖമാണ് ...(പകാശം തുള്ളു൩ുന്ന കണ്ണുകളാണ് ആ ഇതളുകൾക്ക്.........

1 comment: