Sunday, 15 December 2013

മാഞ്ഞുപോയി.....

 ഒരുപാട് നൊന്തു ഈ കൊച്ചു പൂവിന്റെ  ഉള്ളിലെ തേൻ നീ കുടിക്കവേ
ഭ്ര മരവര്യനായി പാറിപ്പറന്നെത്തി,
നെഞ്ചിലെ ചോരകുടിക്കവേ നീ ഒരു പകൽ മാ(തം ആയുസ്സു നീണ്ട എന്റെ അധരം നുകർന്നുവോ മുറിവേറ്റ പാടുകൾ മായും മുൻപേ...
 മൂ'ധാവിൽ ഋതു ഭേതം  മുകരും മുൻപേ
വെയിലേറ്റു വാടിയെ ഇതളുകൻ  കൊഴിയും മുൻപേ....
നിന്നെ ഭയന്നു ഞാൻ   ഓടിയകന്നു  ഭൂമുഖത്തിനു അനന്യമായി നിന്നു.
 ഇതെന്റെ നൊബരഗാഥയല്ലാ ഒരു  നേർത്ത ഗദ്ഗദ തുടിപ്പു മാ(തം
 നീറുന്ന നെഞ്ചിൻ കിതപ്പ മാ(തം
 എരിയുന്ന ചിതയിലെ നെരുപ്പുമാ(തം...
കാലമേ സാക്ഷി, പോകുന്നു ഞാൻ കാലന്റെ ലോകത്തേ കാണുവാനായി. കാത്തുവെച്ച വിണ്ണിന്റെ വർണ്ണവും മണ്ണിന്റെ ഗന്ധവും മാഞ്ഞുപോയി എന്റെ  കാത്തിരിപ്പും വൃഥാ തീർന്നു            

7 comments: